Ticker

6/recent/ticker-posts

നീലേശ്വരത്ത് ലോറിക്ക് തീ വെച്ചു

കാഞ്ഞങ്ങാട്:നീലേശ്വരത്ത്
 ലോറിക്ക് തീ വെച്ചു . വീടിന് അൽപ്പം അകലെയായി നിർത്തിയിട്ടിരുന്ന ലോറിക്കാണ് തീയിട്ടത്. ലോറി ഉടമയുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിറപ്പുറം മിനി സിവിൽ സ്റ്റേഷന് സമീപത്തെ മണ്ണാറത്ത് ജോഷി തോമസിൻ്റെ ലോറിക്കാണ് തീ വെച്ചത്.
ചിറപ്പുറം ഖരമാലിന്യ പ്ലാൻ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറി ഇന്ന് പുലർച്ചെ 2.20 മണിക്കാണ് ആളി കത്തുന്നതായി കണ്ടത്. 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ലോറിയുടമ പറഞ്ഞു.
നീലേശ്വരം എഫ് സി ഐയിൽ ലോഡ് എത്തിക്കുന്ന ലോറിയാണിത്.
Reactions

Post a Comment

0 Comments