Ticker

6/recent/ticker-posts

കാസർകോട് ജില്ലയിൽ നാളെ വിദ്യാലയങ്ങൾക്ക് അവധിയില്ല, കൂട്ടുകാർക്ക് ജില്ലാ കലക്ടറുടെ സ്നേഹോപദേശം

കാഞ്ഞങ്ങാട്:കാസർകോട് ജില്ലയിൽ നാളെ വിദ്യാലയങ്ങൾക്ക് അവധിയില്ല, കൂട്ടുകാർക്ക് ജില്ലാ കലക്ടറുടെ സ്നേഹോപദേശം.
അർജുൻ പാണ്ഡ്യൻ
കാസർകോട് ജില്ലാ കലക്ടർ പറയുന്നു....
പ്രിയപ്പെട്ട കൊച്ചുകൂട്ടുകാരേ,
കഴിഞ്ഞ നാല് പ്രവർത്തിദിവസങ്ങൾ മഴ അവധി ആയിരുന്നല്ലോ... നിങ്ങൾ ഏവരും വീടുകളിൽ ഇരുന്നു പഠിച്ചും, കളിച്ചും സമയം ഫലപ്രദമായി ഉപയോഗിച്ചു എന്ന് വിശ്വസിക്കുന്നു.
ജില്ലയിൽ മഴ തുടരുന്നു, എങ്കിലും തീവ്രമഴ മുന്നറിയിപ്പുകളൊന്നും നാളെത്തേക്ക് ഇല്ല, അതുകൊണ്ട് നമുക്ക് വീണ്ടും ക്ലാസ്സുകളിലേക്ക് പോകേണ്ടതുണ്ട്. ഈ ദിവസങ്ങളിലെ ആലസ്യങ്ങൾ എല്ലാം മാറ്റിവച്ചു, നാളെ മുതൽ ക്ലാസ്സുകളിലേക്ക് പോകാം.
ഓണപരീക്ഷകൾ ഇങ്ങെത്തുകയായി... കൂടാതെ ഓണാഘോഷം കലോത്സവം,സ്പോർട്സ് മീറ്റ്, സയൻസ് ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികൾ വരുന്നുണ്ട്, എല്ലാത്തിലും നമ്മുടെ കുട്ടികളുടെ പങ്കാളിത്തവും, മികവും കാണിക്കാം.
നിങ്ങളുടെ സുരക്ഷയെ മുൻനിർത്തി ജില്ലാ ഭരണകൂടത്തിന്റെ മഴ, ജാഗ്രത മുന്നറിയിപ്പുകൾ ഇനിയും നിങ്ങളിലേക്ക് എത്തും...
എല്ലാ കൂട്ടുകാരെയും വീണ്ടും സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്യുന്നു.
അപ്പോ എല്ലാവരും സ്കൂളുകളിലേക്ക് തിരിച്ചു പോകാൻ തയ്യാറെടുത്തോളൂ... ഈ കാലവർഷം കൂട്ടുകാരോടൊത്ത് സുരക്ഷിതരായി കളിച്ചും, പഠിച്ചും ഫലപ്രദമായ ഉപയോഗിക്കാം...
അർജുൻ പാണ്ഡ്യൻ
കാസർകോട് ജില്ലാ കളക്ടർ.
Reactions

Post a Comment

0 Comments