കാഞ്ഞങ്ങാട്: മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ പൊലീസ് പിടികൂടി. നിരവധി പോക്‌സോ കേസുകളിൽ പ്രതിയായ സ്നേഹാ മെർലിൻ ആണ് കണ്ണൂർ മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നണിയൂർ നമ്പറം വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടയിൽ മേൽപ്പറമ്പ് പൊലീസിന്റെ പിടിയിലായത്.
മേൽപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എൻ.പി. രാഘവന്റെനേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ചൈൽഡ് വെൽഫെയർ ഹോമിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു.
പോക്സോ കേസിൽ പ്രതിയായതോടെ സംസ്ഥാനത്തിനകത്തും പുറത്തുമായി ആൾതാമസമില്ലാത്ത വീടുകളിലും വിവിധ രഹസ്യ കേന്ദ്രങ്ങളിലും ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന സ്നേഹ ഒടുവിൽ കണ്ണൂരിൽ നിന്ന് പിടിയിലാകുകയായിരുന്നു.
0 Comments