Ticker

6/recent/ticker-posts

വൻ തോതിൽ വ്യാജ ആധാർ, പാൻ കാർഡുകളുമായി കാസർകോട് സ്വദേശിയടക്കം അറസ്റ്റിൽ

കണ്ണൂർ:വൻ തോതിൽ വ്യാജ ആധാർ, പാൻ കാർഡുകളുമായി കാസർകോട് സ്വദേശിയടക്കമുള്ള രണ്ട് പേരെ ബംഗ്ളുരുവിൽ നിന്നും കണ്ണൂർ പൊലീസ്
അറസ്റ്റ് ചെയ്തു. മറ്റ്
സംസ്ഥാനങ്ങളിൽ നിന്ന് എം.ഡി.എം. എ എത്തിച്ച് വിതരണം ചെയ്യുന്ന  മയക്കുമരുന്ന് മാഫിയ സംഘവുമായി ബന്ധമുള്ള പ്രതികളാണ് പിടിയിലായത്.
രാസലഹരി ശൃംഖലയിലെ 
കണ്ണികൾക്ക് വ്യാജ സിംകാർഡുകളും ബാങ്ക് പാസ് ബുക്കുകളും തിരിച്ചറിയൽ കാർഡുകളും നിർമിച്ചു നൽകിയിരുന്ന  പ്രതികളെയാണ് പിടികൂടിയത്. കാസർകോട് മൊഗ്രാൽ സ്വദേശി വളപ്പൊയിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ 39,
കൊച്ചി പള്ളുരുത്തി സ്വദേശി ഇല്ലത്ത് റാസ്റിഷ് വില്ലയിൽ
കെ.എം. റിഷാദ് 42 എന്നിവരാണ് പിടിയിലായത്. 
 ലഹരി വ്യാപാരത്തിന് പ്രതികൾക്ക് ആവശ്യമായ വ്യാജരേഖകളും സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും ഒരുക്കി നൽകിയിരുന്ന റിഷാദ്,
അബ്ദുൽ റഹ്മാൻ എന്നിവരെ പിടികൂടുകയായിരുന്നു. പണം നൽകി ബംഗാൾ സ്വദേശികളിൽനിന്ന് ആധാർ വിവരങ്ങൾ കൈക്കലാക്കിയാണ് ഇവർ വ്യാജ സിം കാർഡുകളും ബാങ്ക്
 അക്കൗണ്ടുകളും തരപ്പെടുത്തിയിരു ന്നത്. പ്രതികളിൽനിന്ന് വൻതോതിൽ സിംകാർഡുകൾ, ബാങ്ക് പാസ് ബുക്കുകൾ, പാൻ കാർഡുക ൾ, വ്യാജ തിരിച്ചറിയൽ കാർഡുകൾ, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ, വൈ-ഫൈ ഡോംഗിളുകൾ എന്നിവ പൊലീസ് പിടിച്ചെ ടുത്തു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ബി.വി.വിജയ ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപൻ്റെ നേതൃത്വത്തിലാണ് കണ്ണൂർ ഡാൻസാഫ് സ്ക്വാഡ്, തലശ്ശേരി എ.എസ്.പി സ്ക്വാഡ്, തലശ്ശേരി പൊലീസ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ റാൻസാഫ് എന്നിവരടങ്ങുന്ന സംഘം അന്വേഷണം നടത്തിയത്.
Reactions

Post a Comment

0 Comments