കുട്ടി ഡ്രൈവർമാരും കുടുങ്ങി.
ഇന്ന് പകൽ മുഴുവനും ഇന്നലെ രാത്രിയിലുമായി പൊലീസ് നടത്തിയ വ്യാപക പരിശോധനയിലാണ് കുടുങ്ങിയത്.
മദ്യ ലഹരിയിൽ കാർ , മോട്ടോർ ബൈക്കും ഉൾപെടെ ഓടിച്ച നിരവധി പേർ പിടിയിലായി.
കാഞ്ഞങ്ങാട്, ബേക്കൽ, കാസർകോട് , കുമ്പള, മഞ്ചേശ്വരം, ആദൂർ, ചന്തേര ,നീലേശ്വരം, രാജപുരം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, ബേഡകം, ചീമേനി, ബദിയഡുക്ക, ആദൂർ, അമ്പലത്തറ, മേൽപ്പറമ്പ പൊലീസ് പരിശോധനയിൽ പങ്കെടുത്തു. മദ്യപിച്ച് ഓടിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
പൊതു സ്ഥലത്ത് മദ്യപിച്ചവരും ലഹരി വിൽപ്പന നടത്തിയവരും പിടിയിലായി. സംശയ സാഹചര്യത്തിൽ കണ്ടവരെ കസ്റ്റഡിയിലെടുത്തു.
0 Comments