കാസർകോട്: രോഗികൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ മികച്ച സേവനങ്ങളും പ്രത്യേക ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനായി ആസ്റ്റർ മിംസ് കാസർകോട് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. 'ആസ്റ്റർ പ്രിവിലേജ് കാർഡ് - ദോസ്ത്' (APCA- Dosth) എന്ന പേരിൽ അവതരിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ - ഇന്ത്യ വൺ സി.ഇ.ഒ. എസ്. രമേശ് കുമാർ നിർവ്വഹിച്ചു.
ആരോഗ്യ സംരക്ഷണം കൂടുതൽ സൗകര്യപ്രദവും ലളിതവുമാക്കുന്നതിനോടൊപ്പം, ക്ലിനിക്കൽ മികവിലും സേവന നിലവാരത്തിലും ആസ്റ്റർ പുലർത്തുന്ന കരുതൽ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാൻ 'ദോസ്ത്' കാർഡിലൂടെ സാധിക്കുമെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ - ഇന്ത്യ വൺ ഫിനാൻഷ്യൽ ഓഫീസർ ദീപക് സേവ്യർ, ക്ലസ്റ്റർ ഹെഡ് ഡോ. സൂരജ്, ആസ്റ്റർ മിംസ് കാസറഗോഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
0 Comments