Ticker

6/recent/ticker-posts

പാലക്കുന്ന് സ്വദേശി കാസർകോട് ലോഡ്ജിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: പാലക്കുന്ന് സ്വദേശിയെ കാസർകോട് ലോഡ്ജിൽ 
മരിച്ച നിലയിൽ കണ്ടെത്തി. ലോഡ്ജിൻ്റെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
പാലക്കുന്ന് കുറുവൻ കുന്നു കെ. ബാവയുടെ മകൻ ബി.കെ. അബ്ദുൾ ഹമീദ് 63 ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് കാസർകോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനടുത്തുള്ള എയർലൈൻസ് ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടത്. വിളിച്ചിട്ടും തുറക്കാത്തതിനാൽ ഹോട്ടൽ ജീവനക്കാർ വാതിൽ പൊളിക്കുകയായിരുന്നു.
കട്ടിലിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
കാസർകോട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Reactions

Post a Comment

0 Comments