സംഘത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. കേസിൽ
കൂടുതൽ പ്രതികളെ തിരയുകയാണ് പൊലീസ്.അബ്ദുൽ സലാം 27 പുളിയൻ തോട്ടം, വെസ്റ്റ് വെങ്ങോള, പൂമല, അരക്കാപ്പടി
എറണാകുളം,
മുഹമ്മദ് ഹുസൈൻ കെ.എച്ച്. 28
കരുവിള്ളി ഹൗസ്, പൂമല, അരക്കാപ്പടി
എറണാകുളം,
അബ്ബാസ് പി.എ.
50 പറപ്പുറത്ത് പുത്തൻ പുരയ്ക്കൽ, പൂമല ക്രഷർ, അരക്കാപ്പടി എറണാകുളം,
സൈനുലാബിദീൻ ഇ.എസ്. 42 ഏലഞ്ചിയ്ക്കൽ
വെങ്ങോള
അരക്കാപ്പടി വലിയകുളം, പെരുമ്പാവൂർ, എറണാകുളം
എന്നീ പ്രതികളെ റിമാൻഡിൽ നിന്നും ഇന്ന് ഹോസ്ദുർഗ് കോടതി ചന്തേര പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ അഞ്ചാം പ്രതി അമ്പലത്തറ പാറപ്പള്ളിയിലെ
മുഹമ്മദ് സാബിർ എന്ന സാബിറിനെ
33 ഇന്ന് പൊലീസ് പിടികൂടി. കഴിഞ്ഞ 9 ന്
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും139.29 ഗ്രാം എംഡിഎംഐ പിടികൂടിയ കേസിലാണ് ശക്തമായ അന്വേഷണം നടക്കുന്നത്.
ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാറിൻ്റെ
നേതൃത്വത്തിലുള്ള 17 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്.
0 Comments