കാഞ്ഞങ്ങാട്:
അലാമിപ്പള്ളിയിലെ രാജരാജേശ്വരി മൂകാംബിക ക്ഷേത്രത്തിൽ ശ്രീകോവിലിൻ്റെ പൂട്ട് പൊളിക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവിനെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി. മഴു ഉപയോഗിച്ച് ക്ഷേത്രത്തിൻ്റെ പൂട്ട് പൊളിക്കുന്നതിനിടെയാണ് കവർച്ചക്കാരൻ നാട്ടുകാരുടെ പിടിയിലായത്.ഇന്ന് പുലർച്ചെ 2 മണിക്കാണ് സംഭവം. ബളാൽ സ്വദേശി ഹരീഷ് 53 ആണ് പിടിയിലായത്.
സമീപത്തെ കെ. വി. ശശോഭ് കുമാറിൻ്റെ വീട്ടിലെ വിറക് പുരയിൽ നിന്നും മഴു എടുത്താണ് ക്ഷേത്രത്തിൻ്റെ പൂട്ട് തകർക്കാൻ ശ്രമിച്ചത്. നാട്ടുകാർ സംഭവം കണ്ട് പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. തുടർന്ന് ഹോസ്ദുർഗ് പൊലീസിന് കൈമാറി. നിരവധി കവർച്ചാ കേസിലെ പ്രതിയാണ് ഹരീഷ്.
0 Comments