Ticker

6/recent/ticker-posts

ആംബുലൻസ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു, ഭാര്യക്ക് പരിക്ക്

കാസർകോട്:ആംബുലൻസ് ഡിവൈഡറിൽ 
ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു, ഭാര്യക്ക് സാരമായി പരിക്കേറ്റു.
ദേശീയപാതയിൽ കാസർകോട് ബന്തിയോടിൽ ആംബുലൻസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.
അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്.
ഉപ്പള കെ.എസ്.ഇ.ബി.യിലെ കരാറുകാരനായ ബന്തിയോട് ഇച്ചിലംകോട് അടുക്കയിലെ അശോക് 41ആണ് മരിച്ചത്.
അപകടത്തിൽ ഭാര്യ പ്രതിഭക്ക് 38
പരിക്ക് പറ്റി. കാസർകോട് ഭാഗത്തേക്ക് വരികയായിരുന്നു ആംബുലൻസ്.
ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.
ആംബുലൻസ് ഡ്രൈവറുടെ പേരിൽ കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments