അജാനൂർ മഡിയൻ കുരിക്കൾ വീട്ടിൽ
കെ. ഗോപാലകൃഷ്ണനെ 58 യാണ് ശിക്ഷിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 3 വർഷം കഠിന തടവും 15,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും ശിക്ഷ വിധിച്ചു.
2024 സെപ്തംബർ 30 ന് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 12 വയസ് പ്രായമുള്ള പെൺകുട്ടിയെയാണ് തയ്യൽ കട നടത്തുന്ന പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.
യൂണിഫോം തയ്ക്കാൻ കൊടുക്കാൻ പോയതായിരുന്നു. പെൺകുട്ടിയുടെ
ഡ്രസ്സിന്റെ അളവ് എടുക്കുന്ന സമയം ലൈംഗികമായി ഉപദ്രവിച്ച കേസിലാണ്
ശിക്ഷ.
പോക്സോ ആക്ട് 8 r/w 7പ്രകാരം 3 വർഷം കഠിന തടവും, 15000 രൂപ പിഴയും,പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനുമാണ് ഇന്ന്
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ശിക്ഷ വിധിച്ചത്. ഹോസ്ദുർഗ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന എൻ. അൻസാർ ആയിരുന്നു.
0 Comments