ആശുപത്രിയിൽ പ്രവേശിപ്പിച്ച അച്ചാം തുരുത്തി സ്വദേശി മരിച്ചതിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
നെല്ലിക്കാ തുരുത്തി കഴകം നീല മംഗലത്ത് ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി സെക്രട്ടറിയും കേരള പ്രവാസി സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റിയംഗം തുരുത്തി യൂണിറ്റ് പ്രസിഡൻ്റ് പ്രവാസി ഫാമിലി വെൽഫെയർ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവുമായ അച്ചാം തുരുത്തി പുറത്തെ മാടിലെ വി. കെ. കുഞ്ഞിക്കണ്ണൻ 67 ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
ചികിൽസയിലിരിക്കെ 4 മണിയോടെ മരിച്ചു.
ഇതേ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ പ്രതിഷേധിച്ചു. ആശുപത്രിയിൽ പൊലീസ് എത്തി തുടർന്ന് ഭാര്യ സഹോദരൻ വി. മുകുന്ദൻ്റെ പരാതിയിൽ പൊലീസ് മരണത്തിൽ സംശയമുണ്ടെന്നതിന് കേസെടുക്കുകയായിരുന്നു .
0 Comments