Ticker

6/recent/ticker-posts

ഓണം ഗാനമേളക്കിടെ സംഘർഷം എസ്. ഐമാരെ ആക്രമിച്ചു കസ്റ്റഡിയിൽ എടുത്തവരെ പൊലീസ് വാഹനം തടഞ്ഞ് മോചിപ്പിച്ചു

കാഞ്ഞങ്ങാട്:ഓണത്തോടനുബന്ധിച്ച് നടന്ന 
ഗാനമേളക്കിടെ സംഘർഷം. മൂന്ന് എസ്. ഐമാരെ ആക്രമിച്ചു. കസ്റ്റഡിയിൽ എടുത്തവരെ പൊലീസ് വാഹനം തടഞ്ഞ് ഒരു സംഘം മോചിപ്പിച്ചു കൊണ്ട് പോയി.
ഇന്നലെ രാത്രി ചുള്ളിക്കരയിൽ നടന്ന ഗാനമേളക്കിടെയാണ് പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്.
കൈ വിരലുകൾ തിരിച്ചൊടിച്ചും വാഹനത്തിൻ്റെ താക്കോൽ കൊണ്ട് കുത്തിയും മാന്തിയും തള്ളിയിട്ടും പരിക്കേൽപ്പിക്കുകയും ഇതേ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് എസ്.ഐമാരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജപുരം സ്റ്റേഷനിലെ എസ്.ഐ മാരായ കെ. അഭിജിത്ത്, എൻ.പി. അസീസ്, വി.കെ. പവിത്രൻ എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി 12.30 മണിയോടെയാണ് സംഘർഷം. ഗാനമേളക്കിടെ
ചുള്ളിക്കര ടൗണിൽ പരസ്പരം അടി കൂടുന്നത് കണ്ട് ഇടപെട്ടപ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണമുണ്ടായത്. സംഘർഷമുണ്ടാക്കിയവരിൽ ചിലരെ അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തിൽ കയറ്റിയപ്പോൾ ഒരു സംഘം പൊലീസ് വാഹനം തടഞ്ഞ് പ്രതികളെ മോചിപ്പിക്കുകയായിരുന്നു. പൊലീസ് വാഹനം കത്തിക്കുമെന്ന് ഭീഷണിപെടുത്തിയതായും പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപെട്ട് 12 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം രാജപുരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments