Ticker

6/recent/ticker-posts

ഫോണിൽ ഭീഷണിപെടുത്തി പണം തട്ടാൻ ശ്രമമെന്ന്, റാണിപുരം വില്ലയുടെ ഉടമസ്ഥൻ്റെ പരാതിയിൽ മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:ഫോണിൽ ഭീഷണിപെടുത്തി പണം തട്ടാൻ ശ്രമമെന്ന്. റാണിപുരം വില്ലയുടെ ഉടമസ്ഥൻ്റെ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
റാണിപുരം ഒലിവ് സർവീസിഡ് വില്ലയുടെ ഉടമ കോളിച്ചാൽ പൂതൻപാറ ഐവിൻ ജോസഫിൻ്റെ 49 പരാതിയിൽ രാജപുരം പൊലീസാണ് കേസെടുത്തത്.
കല്ലൂരാവിയിലെ പി.പി. അഷറഫ്, റഷീദ്, എ.പി. ബഷീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ മാസം 17 മുതൽ ഈ മാസം 4 വരെയുള്ള ദിവസങ്ങളിൽ ഫോണിലൂടെ ഭീഷണിപെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തത് .
റാണിപുരത്തെ വില്ലയിൽ അനധികൃത നിർമ്മാണം ഉണ്ടെന്നും പരാതി നൽകുമെന്ന് ഭീഷണിപ്പടുത്തി പണം തട്ടാൻ ശ്രമിച്ചതായാണ് പൊലീസിൽ ലഭിച്ച പരാതി.

Reactions

Post a Comment

0 Comments