Ticker

6/recent/ticker-posts

എസ്ഐക്ക് സസ്പെൻഷൻ; നടപടി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്

കാസർകോട്: സ്റ്റേഷനിൽ തട്ടിക്കൊണ്ട് പോകൽ കേസിലെ
 പ്രതികളെ കാണാനെത്തിയ സ്ത്രീകളായ ബന്ധുക്കളോട് അപമര്യാദയായി പെരുമാറുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ
 കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ എസ്ഐ സൈഫുദ്ദീനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു.
പ്രാഥമിക അന്വേഷണത്തിന് ശേഷമാണ്  ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നർക്കോട്ടിക് സെൽ  ഡിവൈഎസ്പിക്ക് ഉന്നത ഉദ്യോഗസ്ഥർ കർശന നിർദേശം നൽകിയിട്ടുണ്ട്.
ഈ മാസം 23നാണ് സംഭവം. ഉജീർകര 
വച്ച് രണ്ടുപേരെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയും അവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്ത് കാസർകോട് ടൗൺ സ്റ്റേഷനിലെത്തിച്ചിരുന്നു. വിവരമറിഞ്ഞ് പ്രതികളുടെ മാതാപിതാക്കളും ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കളും സ്റ്റേഷനിലെത്തി.
 ബന്ധുക്കൾ സ്റേറഷനിൽ പൊലീസ് ഉദ്യോഗസ്ഥരുമായി വലിയ തർക്കമുണ്ടായി. തുടർന്ന് സ്റ്റേഷനിലുള്ള പൊലീസുകാർ ബന്ധുക്കളോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും, വനിത പൊലീസിൻ്റെ സഹായത്തോടെ പ്രതികളിലൊരാളുടെ മാതാവിനെയും ഭാര്യയെയും സ്റ്റേഷന് പുറത്താക്കുകയുമായിരുന്നു. 
മർദ്ദിച്ചതായി ആരോപിച്ച് പ്രതിയുടെ ഭാര്യയും മാതാവും ഭാര്യയും കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.
തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഇവർ പറഞ്ഞു.
Reactions

Post a Comment

0 Comments