Ticker

6/recent/ticker-posts

കട തുറന്ന് വച്ച് യുവാവ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂർ: കട തുറന്ന് വച്ച ശേഷം വ്യാപാരിയായ യുവാവ് താമസ സ്ഥലത്ത് എത്തി തൂങ്ങി മരിച്ചു . രാത്രി കട തുറന്ന് കിടക്കുന്നത് കണ്ട് നാട്ടുകാർ താമസ സ്ഥലത്ത് എത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
പയ്യന്നൂർ പുഞ്ചക്കാട് ബസ് സ്റ്റോപ്പിനടുത്ത് ടൂവീലർ സ്പെയർ പാർട്സ് കട നടത്തുന്ന നൗഷാദ് 45 ആണ് മരിച്ചത്.
പതിനൊന്ന് വർഷമായി ഇവിടെ താമസിച്ച് കടനടത്തി വന്ന യുവാവ് ഡൽഹി സ്വദേശിയാണ്.
ഇന്നലെ രാത്രി 8.30 ന് കട തുറന്ന് കിടക്കുന്നതും കടയിൽ ആരെയും കാണാത്തതിനെ തുടർന്ന് നാട്ടുകാർ താമസ സ്ഥലത്ത് എത്തുകയായിരുന്നു. അകത്ത് നിന്നും പൂട്ടിയിരുന്ന
വാതിൽ ചവിട്ടി തുറന്ന് നോക്കിയതിൽ ജനൽ കമ്പിയിൽ വയർ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പയ്യന്നൂർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments