കാഞ്ഞങ്ങാട്:വലയിൽ കുടുങ്ങിയ കൂറ്റൻ പെരുമ്പാമ്പിന് രക്ഷകരായി നാട്ടുകാർ. വൈകീട്ട് കിഴക്കും കര തുളിച്ചേരി പാലത്തിനടുത്താണ് പെരുമ്പാമ്പിനെ കണ്ടത്. 30 കിലോയോളം ഭാരം കരുതുന്ന വലിയ പെരുമ്പാമ്പ് ആണ് തോടിൻ്റെ കരയിൽ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന വല കഷണത്തിൽ അകപ്പെട്ടത്. കഴുത്ത് ഭാഗം വലയിൽ കുടുങ്ങി അനങ്ങാൻ കഴിയാതെ മരണ വെപ്രാളത്തിലായിരുന്നു . നാട്ടുകാർ രക്ഷപെടുത്താൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ എത്തി വലയിൽ നിനും രക്ഷപ്പെടുത്തിയ പെരുമ്പാമ്പിനെ വനത്തിൽ എത്തിച്ചു.
0 Comments