കാസർകോട്:
അമ്പലത്തിൽ നിന്നുംഅന്നദാന ഹുണ്ടി മോഷണം പോയി. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെട്ടണിഗെ മഹാത്തോബാര ശ്രീ മഹാലിംഗേശ്വര അമ്പലത്തിൻ്റെ ഭക്തർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന അന്നദാനത്തിന് പണം നിക്ഷേപിക്കുന്ന കാണിക്ക വഞ്ചിയാണ് മോഷണം പോയത്.
പിന്നീട് ഇത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി . ചെയർമാൻ എൻ. ശിവപ്രസാദിൻ്റെ പരാതിയിലാണ് കേസ്.
0 Comments