Ticker

6/recent/ticker-posts

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: പ്രതിയുടെ ഒപ്പം താമസിച്ചിരുന്ന സ്ത്രീ പിണങ്ങി പോയപ്പോൾ പറഞ്ഞ് ശരിയാക്കിയില്ലെന്ന് പറഞ്ഞ്
യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം. വധശ്രമത്തിന് കേസെടുത്ത പൊലീസ്, കൃത്യം നടത്തി
 രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് അറസ്റ്റ് ചെയ്തു.
പരപ്പ പട്ളത്തെ പി. കണ്ണനാണ് 47 വെട്ടേറ്റത്. തലയുടെ പിറക് വശത്തും മുഖത്തും വെട്ട് കത്തി കൊണ്ട് വെട്ടേറ്റ കണ്ണനെ ഗുരുതര നിലയിൽ കാസർകോട് ആസ്റ്റർ മിംസിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപെട്ട് പട്ളത്തെ ദിനേശനെ 40 വെള്ളരിക്കുണ്ട് പൊലീസ് വധശ്രമ കേസിൽ അറസ്റ്റ് ചെയ്തു. ഉച്ചക്കാണ് സംഭവം. ഇരുവരും ബന്ധുക്കളാണ്.
Reactions

Post a Comment

0 Comments