Ticker

6/recent/ticker-posts

ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച സഫ മോൾക്ക് യാത്ര മൊഴി

കാസർകോട്:ഷാർജയിൽ കെട്ടിടത്തിന് 
മുകളിൽ നിന്നും വീണ് മരിച്ച 
സഫ മോൾക്ക് നാടിൻ്റെ കണ്ണീരിൽ കുതിർന്ന
 യാത്ര മൊഴി.
കഴിഞ്ഞ തിങ്കളാഴ്ച ഷാർജ അൽനബ്ബയിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണുമരിച്ച മൊഗ്രാൽ കാടിയം കുളം മുബാറക് അലി- മുർഷിദ ദമ്പതികളുടെ ഏക മകൾ സഫയുടെ 7 മൃതദേഹം  ജനാവലിയുടെ സാന്നിധ്യത്തിൽ മൊഗ്രാൽ ചളിയങ്കോട് ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി.
ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സഫ.
കളിക്കുന്നതിനിടെ ജനാലയിലൂടെ താഴേക്കുവീണ് ഗുരുതരമായി പരിക്കേറ്റ സഫ അൽ ഖാസിമി ആശുപത്രിയിൽ വെച്ചായിരുന്നു മരിച്ചത്. വേനലവധിക്ക് നാട്ടിൽ വന്നിരുന്ന കുടുംബം കഴിഞ്ഞ ബുധനാഴ്ചയാണ് തിരികെ ഗൾഫിലേക്ക് പോയത്. കുട്ടിയുടെ മരണം നാടിനെയാകെ കണ്ണീരിലാക്കി.
Reactions

Post a Comment

0 Comments