Ticker

6/recent/ticker-posts

ഭിന്നശേഷിക്കാർക്കെതിരെ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചു കേസ്

കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരെ അവഹേളിച്ച് വീഡിയോ നിർമ്മിക്കുകയും ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസ്. ഭിന്നശേഷി സംഘടനയുടെ ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. കള്ളാർ പെരുമ്പള്ളിയിലെ കെ.കെ. ബാലകൃഷ്ണൻ്റെ പരാതിയിൽ കാസർകോട് സൈബർ സെല്ലാണ് കേസെടുത്തത്. ഈ മാസം 8 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ പരാതിക്കാരൻ ഉൾപെടെയുള്ള ഭിന്നശേഷിക്കാരെ സമൂഹത്തിൽ അവഹേളിക്കുകയും അവരുടെ അംഗ വൈകല്യത്തെ അധിക്ഷേപിക്കുന്നതരത്തിൽ ഉള്ള ഉള്ളടക്കത്തോടെ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. ഫേസ്ബുക്ക് അക്കൗണ്ട് ഉടമക്കെതിരെയാണ് കേസെടുത്തത്.

Reactions

Post a Comment

0 Comments