കിടന്ന അമ്പലത്തറ യുവാവിന് രക്ഷകരായി പൊലീസ് ഉദ്യോഗസ്ഥർ.
ബേക്കൽ സ്റ്റേഷനിലെ എ.എസ്.ഐ
പി.വി. രാജേഷ് കുമാർ, പ്രൊബേഷൻ
എസ്.ഐ പ്രിൻസ് ജോൺ എന്നിവരാണ് രക്ഷകരായത്.അമ്പലത്തറ ടൗണിൽ കുളത്തിനടുത്ത് താമസിക്കുന്ന ഹാരിസിൻ്റെ മകൻ ഹാഫിസിനാണ് 20 പൊലീസ് ഉദ്യോഗസ്ഥർ രക്ഷകരായത്.
ഇന്ന് രാത്രി 7 മണിയോടെ ബേക്കൽ റെയിൽവെ മേൽപ്പാലത്തിന് മുകളിൽ ആണ് യുവാവിനെ ട്രെയിൻ തട്ടിയത്.
എറണാകുളം ഭാഗത്തേക്ക് പോയ ഒ കെ എക്സ്പ്രസ് തട്ടുകയായിരുന്നു.
ലോക്കോ പൈലറ്റ് വിവരം കാസർകോട് റെയിൽവെ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ ബേക്കൽ പൊലീസ് സ്റേറഷനിൽ
നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാജേഷും എസ്.ഐയും സ്ഥലത്തെത്തി.
മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ ഏറെ നേരം
നടത്തിയ തിരച്ചിലിലാണ് തലക്ക് പിറകിൽ ഗുരുതരമായി
പരിക്കേറ്റ നിലയിൽ യുവാവിനെ കണ്ടത്. തുടർന്ന് ആംബുലൻസിനെ വിളിച്ചു വരുത്തി. പൊലീസ് ഉദ്യോഗസ്ഥർ
ആദ്യം ജില്ലാശുപത്രിയിലും തുടർന്ന് പൊലീസുദ്യോഗസ്ഥർ തന്നെ കാസർകോട് മിംസിലും എത്തിച്ചു. ആദ്യം ഉത്തരേന്ത്യക്കാരനാണെന്നാണ് കരുതിയത്. ആളെ തിരിച്ചറിയുന്നതിനായി യുവാവിൻ്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്നും സിം ഊരിയെടുത്ത് രാജേഷിൻ്റെ ഫോണിൽ ഇടുകയും ഇത് പരിശോധിച്ച് ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിക്കുകയായിരുന്നു. യുവാവ് കാസർകോട് ആശുപത്രിയിൽ ചികിൽസയിലാണ്.
0 Comments