Ticker

6/recent/ticker-posts

വീട്ടിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ഓട്ടോ
ഡ്രൈവറായ
യുവാവ് മരിച്ചു. ഇന്ന് ഉച്ചയോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.
പുതുക്കൈ എരോത്ത് ഭാസ്ക്കരൻ്റെ മകൻ ഇ.വി. സനിൽ കുമാർ 46 ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് അബോധാവസ്ഥയിൽ കണ്ടത്.
നേരത്തെ ഗൾഫിലായിരുന്നു. പുതുക്കൈയിൽ ഓട്ടോ ഓടിച്ച് വരികയായിരുന്നു.
ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
അമ്മ : ലക്ഷ്മി. സഹോദരങ്ങൾ:സുനിൽ, സരിത.
Reactions

Post a Comment

0 Comments