കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് 3.30 മണിയോടെ കൊവ്വൽ പള്ളി ലേറ്റസ്റ്റ് പത്രം ഓഫീസിന് പിറകിൽ കൂടി പോകുന്ന റോഡിൽ ഒഴിഞ്ഞ പറമ്പിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും പോയ ശേഷം കാണാതായ
മന്യോട്ട് അമ്പലത്തിന് സമീപം ഒടാൻ വളപ്പിൽ സിരായുധൻ്റെ ഭാര്യ കെ. രമ 62 യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
15 അടി താഴ്ചയുള്ള കിണറിലാണ് മൃതദേഹം കണ്ടെത്തിയത് . കിണറിൽ നിറയെ വെള്ളമുണ്ട്. ആൾ മറയുള്ള കിണറാണ്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഹോസ്ദുർഗ് പൊലീസും സ്ഥലത്തെത്തി.
0 Comments