Ticker

6/recent/ticker-posts

ഓണത്തിരക്കിൽ വീർപ്പ് മുട്ടി കാഞ്ഞങ്ങാട് നഗരം

കാഞ്ഞങ്ങാട്: ഉത്രാട പാച്ചിലിൽ കാഞ്ഞങ്ങാട് നഗരത്തിൽ അനുഭവപ്പെട്ടത് വലിയ തിരക്ക്. മലയോരത്ത് നിന്നും ഉൾപെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇടവിട്ട് പെയ്ത മഴയെ വകവെക്കാതെ നഗരത്തിലേക്ക് ഒഴുകിയെത്തി. വസ്ത്രങ്ങളും ചെരിപ്പുകളുമടക്കം വാങ്ങാൻ അവശേഷിച്ചവരുടെ തിരക്കായിരുന്നു തുണിക്കടകളിലും വഴിയോര കച്ചവടത്തിലും വലിയ തിരക്കനുഭവപ്പെട്ടു. പൂക്കടയിലും പച്ചക്കറി, പഴവർഗകടകളിലും ഓണതലേന്നത്തെ തിരക്ക് ഇക്കുറിയുമുണ്ടായി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കാഞ്ഞങ്ങാട്ട് ഓണക്കച്ചവടം പൊടി പൊടിച്ചു.



Reactions

Post a Comment

0 Comments