മൂന്ന് പേരെ കോടതി റിമാൻഡ് ചെയ്തു.
കാഞ്ഞങ്ങാട് കുശാൽനഗറിലുള്ള റോയൽ അപ്പാർട്ട്മെന്റിൽ വെച്ച് ഒരു മുള്ളൻ പന്നിയെ വേട്ടയാടി കൊന്ന
പ്രതികൾ ആണ് റിമാൻഡിലായത്.
ഹോസ്ദുർഗ്
ആവിയിൽ ഹൗസിൽ
അനിൽ എന്ന മണി 26
കുശാൽനഗർ വിഷ്ണുമൂർത്തി ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപത്തെ കണ്ണൻ എന്ന രഞ്ജിത്ത് 26,കുശാൽനഗറിലെ ചാരുഹാസൻ 36 എന്നിവർ ഹോസ്ദുർഗ് കോടതിയിൽ ഹാജരാകുകയായിരുന്നു. മൂവരും റിമാൻഡിലാണ്.
ഈ മാസം 20 നാണ് സംഭവം. 19 ന് രാത്രി ക്വാർട്ടേഴ്സിൽ എത്തിയ മുുള്ളൻപന്നിയെ പൂട്ടിയിട്ട് പിറ്റേദിവസം രാവിലെ കൊല്ലുകയായിരുന്നു എന്നാണ് കേസ്. കുശാൽനഗറിലെ കാജ യൂസഫ് സലീമും പ്രതിയാണ്.സലിമിനെ
സംഭവസ്ഥലത്തു നിന്നു തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലൂടെയും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിലൂടെയും ആണ് ബാക്കി മൂന്ന് പ്രതികളെ മനസ്സിലാക്കിയത്. വിവരം അറിഞ്ഞ് ഒളിവിൽ പോയ പ്രതികൾ കോടതി മുമ്പാകെ ഹാജരാക്കുകയും പ്രതികളെ റിമാൻഡ് ചെയ്യുകയും ആയിരുന്നു.
0 Comments