Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നിന്നും രാത്രി രണ്ട് പെൺകുട്ടികളെ കാണാതായി പരിഭ്രാന്തിക്കൊടുവിൽ കായംകുളത്ത് കണ്ടെത്തി

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് നിന്നും ഇന്നലെ രാത്രി രണ്ട് പെൺകുട്ടികളെ കാണാതായി. പരിഭ്രാന്തിക്കൊടുവിൽ രണ്ട് പേരെയും ഇന്ന് രാവിലെ ആലപ്പുഴ കായംകുളത്ത് കണ്ടെത്തി.
സഹോദരിമാരായ പത്തും പതിമൂന്നും വയസുള്ള കുട്ടികൾ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിന്നും വണ്ടി കയറി പോവുകയായിരുന്നു.
കാഞ്ഞങ്ങാട്ടെ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികളെ രാത്രി 7.30 മണി മുതൽ കാണാതാവുകയായിരുന്നു.
പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ കൂട്ടി കൊണ്ട് വരുന്നതിനായി കായംകുളത്തേക്ക് പോയി.
ഓണാവധിക്ക് കുട്ടികൾ കായംകുളത്തെ ബന്ധു വീട്ടിലായിരുന്നു.
കഴിഞ്ഞ ദിവസം കുട്ടികൾ തിരിച്ചെത്തിയതായിരുന്നു. ശേഷം കുട്ടികൾ വീണ്ടും കായംകുളത്തേക്ക് തന്നെ പോവുകയായിരുന്നു.
Reactions

Post a Comment

0 Comments