കൊലപാതകത്തിൽ പ്രതി
അറസ്റ്റിൽ.
മഞ്ചേശ്വരം ഹൊസങ്കടിയിൽ കർണാടക സ്വദേശി രമേശ് 45 കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയാണ് ഇന്ന് അറസ്ററിലായത്.
പ്രതി രമേശ് എന്ന രാമ നായിക്ക് 31 ആണ് പിടിയിലായത്.
മംഗളൂരു പടിയിൽ നിന്നാണ് പ്രതിയെ മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.
ഹൊസങ്കടി അംഗടിപ്പദവ് കെ.
നരസിംഹ മൂർത്തിയുടെ പഴയ ഇരു നില വീട്ടിനുള്ളിലാണ് കഴിഞ്ഞ ദിവസം രാത്രി മൃതദേഹം കണ്ടെത്തിയത്.
അടുക്കളയിലായിരുന്നു മൃതദേഹം. ഈ വീട്ടിൽ വാടകക്ക് താമസിക്കുന്ന കൃഷ്ണപ്പയാണ് ആദ്യം മൃതദേഹം കണ്ടത്.
നെഞ്ചിനെറ്റ ആഴത്തിലുള്ള കഠാര കുത്താണ് മരണകാരണം.
ഇരുമ്പ് വടി കൊണ്ട് തലയുടെ പിൻഭാഗത്ത് അടിയേറ്റിരുന്നു.
0 Comments