Ticker

6/recent/ticker-posts

കരിവെള്ളൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് നീലേശ്വരത്തെ ഡ്രൈവർ മരിച്ചു

നീലേശ്വരം:കരിവെള്ളൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് നീലേശ്വരത്തെ ഓട്ടോ ഡ്രൈവർ മരിച്ചു.
ഇന്ന് വൈകീട്ട് 3.15 മണിയോടെ കരിവെള്ളൂർ കേരള ബാങ്കിന് മുന്നിലാണ് അപകടം.
നീലേശ്വരം കിഴക്കൻ കൊഴുവൽ അരമന വീട്ടിൽ കെ.ടി.എൻ. രമേശൻ്റെ മകൻ
എ.പി.അനിൽ കുമാർ 48 ആണ് മരിച്ചത്.
പയ്യന്നൂർ ഭാഗത്ത് നിന്നും നീലേശ്വരത്തേക്ക് വരുന്നതിനിടെയാണ് അപകടം. പയ്യന്നൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മാതാവ്: ലക്ഷ്മി. ഭാര്യ ദിനൂപ. മകൻ : ആദി.
പയ്യന്നൂർ പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments