Ticker

6/recent/ticker-posts

ഇൻസ്റ്റാഗ്രാമിൽ കണ്ട പരസ്യത്തിലെ വസ്ത്രത്തിന് ഓർഡർ നൽകിയ യുവതിക്ക് പണം നഷ്ടമായി

കാഞ്ഞങ്ങാട്:ഇൻസ്റ്റാഗ്രാമിൽ കണ്ട 
പരസ്യത്തിലെ വസ്ത്രത്തിന്
 ഓർഡർ നൽകിയ യുവതിക്ക് 
പണം നഷ്ടമായി. 699 രൂപയാണ് നഷ്ടമായത് . പണം നഷ്ടപ്പെട്ട യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വയക്കര ചേനോത്ത് അഷറഫിൻ്റെ ഭാര്യ സി.മുംതാസിനാണ് 32 പണം നഷ്ടമായത്.
വ്യാജമായി ഉണ്ടാക്കിയ വസ്ത്രകമ്പനിയുടെ പരസ്യം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തായിരുന്നു തട്ടിപ്പ്. പരസ്യം കണ്ട് വസ്ത്രത്തിന് ഓർഡർ ചെയ്ത യുവതി ക്യൂ ആർ കോഡ് വഴി പണം അയച്ച് കൊടുക്കുകയായിരുന്നു.
ചെറുപുഴ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments