Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച മുൻ പഞ്ചായത്തംഗം മരിച്ചു

നീലേശ്വരം: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന മുൻപഞ്ചായത്ത് അംഗം ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിച്ചു. മുൻ
 കിനാനുർ - കരിന്തളം ഗ്രാമപഞ്ചായത്തംഗം ചോയ്യങ്കോട് കക്കോലിലെ കെ.ശ്രീധരൻ 49 ആണ് നിര്യാതനായത് . രോഗം കൂടുതലായതിനാൽ ചോയ്യങ്കോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോഴെക്കും മരിച്ചു. പാണത്തൂർ നെല്ലിക്കുന് സ്വദേശിയായ ശ്രീധരൻ പനത്തടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ. സി പി  എംനെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി. പാണത്തൂർ ലോക്കൽ ക്കമ്മറ്റി അംഗം. ഡിവൈഎഫ് ബ്ലോക്ക് കമ്മറ്റിയംഗം മേഖലാ സെക്രട്ടറി . ഏ കെ .  എസ് വില്ലേജ് സെക്രട്ടറി. ഏരയാ ക്മ്മറ്റിയംഗം . കെ.   എസ് കെ ടി യു  വില്ലേജ് സെക്രട്ടറി ഏരിയാ ക്കമ്മറ്റിയംഗം . ദേശാഭിമാനി പാണത്തൂർ ഏജന്റ്.ഓട്ടോ റിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ ചോയ്യം കോട് യ്യണിറ്റ് സെക്രട്ടറി.ഡിവിഷൻ കമ്മറ്റി സെക്രട്ടറി. നീലേശ്വരം ഏരിയാവൈസ് പ്രസിഡണ്ട്. സി ഐ ടി യു കിനാനൂർ-കരിന്തളം പഞ്ചായത്ത് കമ്മറ്റിയംഗം ' സി പി എംകിനാനൂർ . റോഡ് ബ്രാ ഞ്ചംഗം എന്നി നിലകളിൽ പ്രവർത്തിക്കുന്നു പരേതരായ കരുണാകരൻ സുമിത്ര ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത. മക്കൾ:അമേഗ്.ആരാധ്യ .സഹോദരങ്ങൾ: രോഹിണി അംഗൺ വാടി ഹെൽപ്പർ പാണത്തൂർ. നാരായണി.
Reactions

Post a Comment

0 Comments