കാഞ്ഞങ്ങാട്: അവരും അണിഞ്ഞൊരുങ്ങട്ടെ വിവഹ ജീവിതത്തിലേക്ക് കടക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ മണവാട്ടികൾക്കും മണവാളനും സൗജന്യമായി വിവാഹവസ്ത്രങ്ങൾ എത്തിച്ചുനൽകുന്ന 'ഗ്രീൻ സ്റ്റാർ' അതിഞ്ഞാൽ ഫ്രീ വെഡിംഗ് എന്ന സ്വപ്ന പദ്ധതി ആയിരം വിവാഹവസ്ത്രങ്ങൾ സൗജന്യമായി നൽകി പുതിയ നാഴികക്കല്ല് പിന്നിട്ടു. ആഡംബര വിവാഹങ്ങളുടെ കാലത്ത്, നിർധനരായ പെൺകുട്ടികളുടെ വിവാഹച്ചെലവുകളിൽ വലിയൊരു ഭാരമായ വെഡിംഗ് ഡ്രസ് ആവശ്യക്കാർക്ക് സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ജീവകാരുണ്യ സംരംഭം ആരംഭിച്ചത്. ഒരു തവണ മാത്രം ഉപയോഗിച്ചതും മികച്ച നിലവാരത്തിലുള്ളതുമായ വസ്ത്രങ്ങൾ ശേഖരിച്ച്, കഴുകി വൃത്തിയാക്കി അർഹരായവരിലേക്ക് എത്തി ന്നു. നിർധനരായ മണവാട്ടികൾക്ക് മനോഹരമായ വിവാഹവസ്ത്രങ്ങൾ സൗജന്യമായി നൽകുക എന്ന വേറിട്ട് നിൽക്കുന്ന കാരുണ്യ പദ്ധതി വഴി ഇതുവരെ 1000 ലധികം മണവാട്ടികൾക്ക് പദ്ധതിയിലൂടെ വെഡിംഗ് ഡ്രസ്സുകൾ കൈമാറി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതിനൊപ്പം, വസ്ത്രങ്ങൾ പുനരുപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ ഒരു മാതൃകയും പദ്ധതി മുന്നോട്ടുവെക്കുന്നു. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാരുണ്യമനസ്സുകളുടെ സഹകരണത്തോടെയാണ് ഗ്രീൻ സ്റ്റാർ പദ്ധതി വൻ വിജയമായി മുന്നോട്ട് കൊണ്ട് പോകുന്നത്. കാസർകോട് ജില്ലയിലുള്ള വർക്ക് മാത്രമല്ല കേരളത്തിൻ്റെ പല ഭാഗങ്ങളിലേക്കും കർണാടകയിലെ ഭാഗങ്ങളിലേക്കും ഈ സേവനം എത്തിക്കുവാൻ സാധിച്ചിറ്റുണ്ട്. മലപ്പുറം ജില്ലയിലെ കല്ല്യാണത്തിനാവശ്യ മായ ഡ്രസ്സുകൾ തേടി കഴിഞ്ഞ ദിവസം ആളുകൾ എത്തിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് ഗ്രീൻ സ്റ്റാർ അതിഞ്ഞാൽ ലക്ഷ്യമിടുന്നതെന്ന് ക്ലബ്ബ് ഭാരവാഹികളും സംവിധാനത്തിന് മുന്നിട്ട് നിൽക്കുന്ന ഹസീന ഖാലിദും പറഞ്ഞു.
പടം:ഗ്രീൻ സ്റ്റാർ' അതിഞ്ഞാൽ ഫ്രീ വെഡിംഗിൽ മണവാട്ടി കൾക്ക് വേണ്ടി ഒരുക്കി വെച്ച വിവാഹ വസ്ത്രങ്ങൾ
0 Comments