ഇന്ന് രാവിലെ ബദിയടുക്കയിലെ ടവറിൽ കയറിയായിരുന്നു ആത്മഹത്യാഭീഷണി മുഴക്കിയത്.
പെട്രോൾ നിറച്ച കന്നാസും തീപ്പെട്ടിയുമായാണ് ബദിയടുക്ക മൗവ്വാർ നെല്ലിയടുക്കം അഭയത്തിലെ പി.കെ. മോഹൻദാസ് മെബൈൽ ടവറിൽ കയറിയത്. അഗ്നിരക്ഷാസേന ടവറിൽ കയറി മോഹൻദാസിനെ സുരക്ഷിതമായി താഴെയിറക്കി.ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ ചതിക്കപ്പെട്ടെന്നും ഭൂമിയുടെ അതിരുകൾ കൃത്യമായി നിർണയിച്ച് നൽകണമെന്നുമുള്ള ആവശ്യങ്ങളാണ് ടവറിൽ കയറി പ്രതിഷേധിക്കാൻ മോഹൻദാസ് ഉന്നയിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് മുൻപ് രണ്ട് തവണ മൊബൈൽ ടവറിൽ കയറി സമാന രീതിയിൽ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.
0 Comments