Ticker

6/recent/ticker-posts

സ്കൂട്ടർ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

കാഞ്ഞങ്ങാട്:സ്കൂട്ടർ ഇടിച്ച് 
സൈക്കിൾ യാത്രക്കാരൻ
 മരിച്ചു. ഇന്ന് രാവിലെ 8.30 മണിയോടെ അജാനൂർ കൊളവയൽ ഇട്ടമ്മലിലാണ് അപകടം.
കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മീനാപ്പിസ് പള്ളി ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് ചിന്ന സേലത്തെ കൊളഞ്ചി 65 ആണ് മരിച്ചത്.
റോഡരികിലൂടെ സൈക്കിളിൽ സഞ്ചരിക്കവെ ഇഖ്ബാൽ സ്കൂൾ ഭാഗത്ത് നിന്നും അജാനൂർ കടപ്പുറം ഭാഗത്തേക്ക് ഓടിച്ച സ്കൂട്ടർ ഇടിക്കുകയായിരുന്നു.
സ്കൂട്ടർ യാത്രക്കാരൻ്റെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments