Ticker

6/recent/ticker-posts

കെ.എസ്.ആർ.ടി.സി ബസിൽ കണ്ടക്ടറുടെ മുഖത്തടിച്ചു കേസ്

കാസർകോട്:കെ.എസ്.ആർ.ടി.സി ബസിനകത്ത് കണ്ടക്ടറുടെമുഖത്തടിച്ച ആൾക്കെതിരെ പൊലീസ് കേസ്.
ബസിനുള്ളിൽ കണ്ടക്ടറെ തടഞ്ഞു നിർത്തി ചീത്ത വിളിച്ച് വലതു കവിളിൽ അടിച്ചെന്ന പരാതിയിൽ ഒരാൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു.
പെയിനാച്ചി ഭാഗത്ത് നിന്നും കാസർകോട് ഡിപ്പോയിലേക്ക് വരികയായിരുന്ന ബസിനകത്താണ് സംഭവം.
കണ്ടക്ടർ പെരുമ്പള സ്വദേശി എം. സുധീപ്കുമാറിനാണ് 43 മർദ്ദനമേറ്റത്.
ഇത് മൂലം ബസിൻ്റെ ട്രിപ്പ് മുടങ്ങി പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചു.
Reactions

Post a Comment

0 Comments