Ticker

6/recent/ticker-posts

കത്തിയും വടിയും ഉപയോഗിച്ച് ആക്രമണം മൂന്ന് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:കത്തിയും വടിയും 
ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ
മൂന്ന് പേർക്ക് പരിക്ക്. പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
പള്ളിക്കര പൂച്ചക്കാടിലെ പി.കെ. അബ്ദുൾ ഷബീബ് 30, അഹമ്മദ് മുബാറക് 20, അബ്ദുൾ റഹ്മാൻ 20 എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരുടെ പരാതിയിൽ മുബാറക്, താഹിർ അഹമ്മദ് കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
ഇടത് കൈക്കും കഴുത്തിന് പിറകിലും കത്തി കൊണ്ട് മുറിവേൽപ്പിക്കുകയും ചെയിൻ, വടി ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.
രാത്രി പൂച്ചക്കാട് ഡി 14 കഫേയിൽ ചായ കുടിക്കുന്നതിനിടെ ആക്രമിച്ചെന്നാണ് പരാതി.
അബ്ദുൾ റഹ്മാന് നേരത്തെ ബല്ലാകടപ്പുറത്ത് വച്ച് അടി കിട്ടിയ സംഭവത്തിൽ ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയതിന് അക്രമിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments