Ticker

6/recent/ticker-posts

സോഡാ കുപ്പി കൊണ്ട് എറിഞ്ഞ് കാറിൻ്റെ ഗ്ലാസ് തകർത്തു യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം 33 പേർക്കെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: പള്ളിക്കര പൂച്ചക്കാട്സോഡാ കുപ്പി കൊണ്ട് എറിഞ്ഞ് കാറിൻ്റെ ഗ്ലാസ് തകർത്തു. യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമമെന്നുമുള്ള പരാതിയിൽ 33 പേർക്കെതിരെ വധശ്രമത്തിന് കേസ് .
ബല്ലാകടപ്പുറം കുച്ചാനത്ത് കെ.എച്ച്. മുഹമ്മദ് താഹിറിൻ്റെ 30 പരാതിയിലാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
പൂച്ചക്കാട് സ്വദേശികളായ ബാസിത്ത്, അബ്ദുൾ റഹ്മാൻ, മനാസിർ, ഷമ്മാസ്, ഷംലഹാൻ , അജ്മൽ, സഫ് വാൻ, ഖലീൽ, ഷഹനാസ്, ഷാക്കിർ, താജുദ്ദീൻ, മുംബി, നിഹാൽ മറ്റ് കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് കേസ്.
രാത്രി 10.30 മണിയോടെ പൂച്ചക്കാട് കാർ തടഞ്ഞ് സോഡാ കുപ്പി കൊണ്ട് കാറിൻ്റെ ഗ്ലാസ് എറിഞ്ഞ് തകർക്കുകയും ഡ്രൈവിംഗ് സീറ്റിൽ നിന്നും പരാതിക്കാരനെ വലിച്ചിറക്കി ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയും തടഞ്ഞതിൽ കൈക്ക് പരിക്കേറ്റെന്നാണ് പരാതി.
അടിതലക്ക് കൊണ്ടിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നു എന്നാണ് കേസ്. കാർതകർത്തതിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നും പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments