റിയാദ്: മലയാളി നഴ്സ് റിയാദിൽ മരിച്ചു.
പരപ്പ ബിരിക്കുളം
സ്വദേശിനിയായ ചിപ്പി രതീഷ് 35ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്. സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്യുന്ന രതീഷാണ് ഭർത്താവ്. മരണവിവരമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. അനുനന്ദ കെ. രതീഷ് (പ്ലസ് വൺ വിദ്യാർഥി), ദിവ്യ രതീഷ് (മൂന്നാം ക്ലാസ് വിദ്യാർഥി) എന്നിവരാണ് മക്കൾ. ചിപ്പി രതീഷിെൻറ മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപികൾ പൂർത്തിയാക്കാൻ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
0 Comments