ചെറുവത്തൂർ നടന്ന കാസർകോട് ജില്ല റവന്യൂ ആർച്ചറി ചാമ്പ്യൻഷിപ്പിൽ യോഗ്യത ലിസ്റ്റിൽ ഉൾപ്പെടാത്ത രണ്ടുപേരെ സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിച്ചതായി കണ്ടെത്തി.
കാസർകോട് സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള നീന്തൽകുളത്തിന്റെ കരാറുകാരനുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്ന് വിവിധ തീയതികളിൽ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസ് തൽക്കാലിക
അസിസ്റ്റന്റ് എം.
കുഞ്ഞികൃഷ്ണൻ ഗൂഗിൾ പേ വഴി 38400 രൂപ കൈപ്പറ്റിയതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയതായി ബന്ധപെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.വിജിലൻസ് ഡിവൈ.എസ്.പി വിശ്വംഭരൻ നായർ, ഇൻസ്പെക്ടർ ശ്രീദാസൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ രാധാകൃഷ്ണൻ, എ.എസ്.ഐ സന്തോഷ് ജോൺ, ജയചന്ദ്രൻ, റിജേഷ്, രമേഷ്, എസ്.സി.പി.ഒ ജയൻ, പ്രദീപ് വി.എം, ലിജിൻ, സജീഷ്, ശ്രീജിത്ത്, ഷീബ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
0 Comments