Ticker

6/recent/ticker-posts

റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷണം മൂന്ന് പ്രതികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്:റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ മൂന്നു യുവാക്കളെ 
 പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ തട്ടാച്ചേരി സ്വദേശി ഷർബാസ് സുബൈർ 22, പയ്യന്നൂർ പുഞ്ചക്കാട് സ്വദേശികളായ മുഹമ്മദ് സാബിത്ത് പി.വി. 21, മുഹമ്മദ് ഫവാസ് 21 എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ 21-നാണ് റെയിൽവേ തൃക്കരിപ്പൂർ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ കാണാതായത്. പരാതി ലഭിച്ചയുടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ച പൊലീസ് മണിക്കൂറുകൾക്കകം പ്രതികളെ വലയിലാക്കുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് സംഘം സമർത്ഥമായി പിടികൂടിയത്.
ചന്തേര എസ്.ഐ. വിഷ്ണു എസ്. നായർ, പ്രൊബേഷൻ എസ്.ഐ. സതീഷ്, എ.എസ്.ഐ.മാരായ രാജേഷ് എം., പ്രമോദ് കുമാർ, എസ്.സി.പി.ഒ.മാരായ ശിവകുമാർ, അമൽ രാമചന്ദ്രൻ, പ്രഭേഷ് കുമാർ, സുനിൽ കുമാർ കെ.എം., സജിത്ത് കുമാർ സി. എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.
Reactions

Post a Comment

0 Comments