Ticker

6/recent/ticker-posts

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം മുൻ പഞ്ചായത്ത് പ്രസിഡൻറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

കാഞ്ഞങ്ങാട്:വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന പരാതിയിൽ
 മുൻ പഞ്ചായത്ത് പ്രസിഡണ്ടിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി.
 ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ച ജെയിംസ് പന്തമാക്കലിനെ കുറ്റവിചാരണക്കാണ് അനുമതിയായത്.
2007 മുതൽ 2018 വരെ 11 വർഷക്കാലം പഞ്ചായത്ത് മെമ്പർ,പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച സമയങ്ങളിൽ ആണ് ജയിംസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതെന്ന പരാതിയിലാണ് നടപടി.
ഈ കാലയളവിൽ
78,97,232 രൂപയുടെ സ്വത്ത് വാങ്ങുകയും 1,3407736 രൂപയുടെ യുടെ ചെലവുകൾ നടത്തുകയും ചെയ്തു.
ആകെ ഉണ്ടായ വരുമാനം 11806300 രൂപയാണ് എന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു .
ഇക്കാലയളവിൽ 9498668 രൂപ അധികമായി സമ്പാദിച്ചു എന്നാണ് വിജിലൻസ് കണ്ടെത്തിയിട്ട് ഉള്ളത്
അധികം ആയി ചിലവഴിച്ച ഫണ്ട്‌ അനധികൃതമായി സമ്പാദിച്ചത് ആണ് എന്നാണ് പരാതി.
ജെയിംസിനെ പ്രോസക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടു വിജിലൻസ് നൽകിയ അപേക്ഷ സംസ്ഥാന സർക്കാർ  പരിഗണിക്കുകയായിരുന്നു 
 ഡിസിസി ഭാരവാഹിയായിരുന്ന ജെയിംസ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് അച്ചടക്കനടപടി നേരിട്ടിരുന്നു.
 നേരത്തെ ജനാധിപത്യ വികസന മുന്നണി എന്ന പേരിൽ മത്സരിച്ചാണ് പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിൽ ഉൾപ്പെടെ എത്തിയത്.
 2023 കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നുവെങ്കിലും പിന്നീട് അച്ചടക്ക നടപടി നേരിടുകയായിരുന്നു.
Reactions

Post a Comment

0 Comments