Ticker

6/recent/ticker-posts

റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്കും ക്വാർട്ടേഴ്സിന് മുന്നിൽ നിന്നും സ്കൂട്ടറും മോഷണം പോയി

കാഞ്ഞങ്ങാട്:റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും പാർക്ക് ചെയ്ത് മോട്ടോർ ബൈക്കും ക്വാർട്ടേഴ്സിന് മുന്നിൽ നിന്നും സ്കൂട്ടറും 
മോഷണം പോയി. സംഭവത്തിൽ രണ്ട് കേസുകൾ റജിസ്ട്രർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
തൃക്കരിപ്പൂർ ഇളമ്പിച്ചിയിലെ പി. പ്രശോഭിൻ്റെ ബൈക്ക് തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും മോഷണം പോയി. ചന്തേര പൊലീസ് കേസെടുത്തു.
പൊസോട്ട് ക്വാർട്ടേഴ്സിന് മുന്നിൽ നിന്നും സ്കൂട്ടർ മോഷണം പോയി.
മലപ്പുറം പാലക്കുഴി സ്വദേശി ശംനാദ് അലിയുടെ സ്കൂട്ടറാണ് മോഷണം പോയത്. പട്ടാപകലായിരുന്നു മോഷണം മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments