Ticker

6/recent/ticker-posts

യൂത്ത് കോൺഗ്രസ് നേതാവ് കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യൂത്ത് കോൺഗ്രസ് നേതാവിനെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ തൂങ്ങി നിലയിൽ കണ്ടെത്തി.
യുവാവ് നേരത്തെ നടത്തി വന്നിരുന്ന പൊയിനാച്ചിയിലെ വിദ്യാഭ്യാസ റിക്രൂട്ടിംഗ് സ്ഥാപനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി
തെക്കിൽ കോളം കുന്നിലെ ജനാർദ്ദനൻ നായരുടെ മകൻ എൻ. ഹരികൃഷ്ണനാണ് 33 മരിച്ചത്. സ്ഥാപനം കുറച്ചു കാലമായി തുറന്ന് പ്രവർത്തിച്ചിരുന്നില്ല.
ഇന്ന് ഉച്ചയോടെ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മേൽപ്പറമ്പ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.
Reactions

Post a Comment

0 Comments