കാസർകോട്:വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി. രാത്രിയിൽ നടന്ന മോഷണവുമായി ബന്ധപെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ എൻമകജെ ഓണി ബാഗിലാണ് മോഷണം. എ. ഇബ്രാഹീമിൻ്റെ പരാതിയിൽ കേസെടുത്തു.
ഇദ്ദേഹത്തിൻ്റെ മകൻ്റെ സ്കൂട്ടറാണ് കാർ പോർച്ചിൽ നിന്നും മോഷണം പോയത്.
0 Comments