Ticker

6/recent/ticker-posts

മൽസ്യബന്ധനത്തിനിടെ തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്:മൽസ്യബന്ധനത്തിനിടെ
 തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബോട്ടിൽ വച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഹോസ്ദുർഗ് മരക്കാപ്പുകടപ്പുറം സ്വദേശിയും തൈക്കടപ്പുറം 
സ്റ്റോർജംഗ്ഷനിൽ വായനശാലക്ക് സമീപം കുടുംബ സമേതം താമസിക്കുന്ന മോഹനൻ്റെ മകൻ വി.രാജീവൻ 55 ആണ് മരിച്ചത്.
അഴിത്തല ബോട്ട് ജെട്ടിയിൽ നിന്നും ഇന്ന് രാവിലെ 5.30 മണിയോടെ മൽസ്യബന്ധനത്തിന് പോയതായിരുന്നു.
നെഞ്ച് വേദനയെ തുടർന്ന് വൈകീട്ട് 3.30 മണിയോടെ മടക്കര ഹാർബറിൽ എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു.
ചന്തേര പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.


Reactions

Post a Comment

0 Comments