കാഞ്ഞങ്ങാട്:യുവാവിനെ കത്തി കൊണ്ട് കൂത്തി കൊല്ലാൻ ശ്രമം. രണ്ടാനഛനെതിരെ ഹോസ്ദുർഗ് പൊലീസ്വധശ്രമത്തിന് കേസെടുത്തു. രാവണീശ്വരം കുന്നുപാറയിലെ കെ. സുധീവിനാണ് 22 പരിക്കേറ്റത്. കുന്നു പാറയിലെ കെ.പ്രകാശനെതിരെ 49 യാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കത്തി കൊണ്ട് വയറിന് കുത്തി പരിക്കേൽപ്പിക്കുകയും വീണ്ടും കുത്താൻ ശ്രമിച്ചപ്പോൾ കൈ കൊണ്ട് തടുത്തില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നു എന്നാണ് കേസ്. അമ്മയെയും സഹോദരിയെയും ചീത്ത വിളിച്ച് മർദ്ദിക്കുന്നത് ചോദ്യം ചെയ്തതാണ് കാരണമെന്ന് പരാതിയിൽപറയുന്നു. പ്രകാശനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
0 Comments