Ticker

6/recent/ticker-posts

വിഷം കഴിച്ചതായി സംശയം യുവാവ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ഏതോ
വിഷ പദാർത്ഥം കഴിച്ചതായി സംശയം. യുവാവിനെ കിടപ്പ് മുറിയിൽ നിലയിൽ കണ്ടെത്തി . ഇന്ന് വൈകീട്ട് 3 മണിയോടെ വീട്ടിലെ മുറിയിൽ കാണുകയായിരുന്നു.
പനയാൽ കുണ്ടുവളപ്പിൽ
കെ. കോരൻ്റെ മകൻ കെ. മധുസൂദനൻ 48 ആണ് മരിച്ചത്. നേരത്തെ വെൽഡിംഗ് ജോലി ചെയ്തിരുന്നു. പിന്നീട് ടൈൽസ് ജോലി ചെയ്ത് വരികയായിരുന്നു.
ബേക്കൽ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അമ്പങ്ങാട്ടെ
കളിങ്ങോം ഇൻഡസ്ട്രീസ് വെൽഡിങ് ഷോപ്പ് ഉടമയാണ്.
 അച്ഛൻ : കെ.കോരൻ. അമ്മ: കുഞ്ഞാത .
ഭാര്യ: സുനിത. മകൾ: അക്ഷയ (തച്ചങ്ങാട്
ഹൈസ്ക്കൂൾ വിദ്യാർഥിനി ) . സഹോദരങ്ങൾ: നാരായണൻ,കുഞ്ഞിരാമൻ, കുഞ്ഞികണ്ണൻ, ശശിധരൻ, ദേവി , സരോജിനി, മിനി .
Reactions

Post a Comment

0 Comments