കടയിൽ ജ്യൂസ് കുടിക്കുകയായിരുന്ന യുവതിയെ ബലമായി കാറിൽ കയറ്റിക്കൊണ്ട് പോയിയെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
നെക്രാജെ സ്വദേശിനിയായ 23 കാരിയുടെ പരാതിയിൽ വിദ്യാനഗർ പൊലീസാണ് കേസെടുത്തത്.
ചട്ടഞ്ചാൽ സ്വദേശികളായ സാബിദ്, താഹിർ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്.
നായന്മാർ മൂലയിലെ കടയിൽ ജ്യൂസ് കുടിച്ച് കൊണ്ടിരിക്കെ സംഘം കടയിൽ കയറി വന്ന് ഗ്ലാസ് കൊണ്ട് തലക്കടിക്കുകയും മർദ്ദിക്കുകയും ചെയ്ത ശേഷം കാറിൽ ബലമായി കയറ്റിക്കൊണ്ട് പോവുകയും ചെയ്തു
എന്നാണ് കേസ്.
0 Comments