Ticker

6/recent/ticker-posts

പൊലീസ് ജീപ്പ് കുറുകെ ഇട്ട് കാറിൽ നിന്നും എം.ഡി.എം.എ പിടിച്ചു, രണ്ട് യുവാക്കൾ കസ്റ്റഡിയിൽ

കാസർകോട്:പൊലീസ് ജീപ്പ് കുറുകെ ഇട്ട് കാറിൽ നിന്നും എം.ഡി.എം.എ പിടിച്ചു. കാറിൽ നിന്നും
രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിർത്തിയിട്ടിരുന്ന കാർ
പൊലീസിനെ കണ്ട് കറക്കി തിരിച്ച് രക്ഷപെടാനുള്ള പ്രതികളുടെ ശ്രമം പൊലീസ് വാഹനം കുറുകെ ഇട്ട് തടയുകയായിരുന്നു.
മുട്ടത്തോടി ഹിദായത്ത് നഗർ റോഡിൽ ഇന്നലെ രാത്രിയാണ് സംഭവം.
ബലെനോകാറും 0.46 ഗ്രാം എം.ഡി.എം.എയും വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുട്ടത്തൊടിയിലെ കെ.എ.ജംഷീദ് 35, ആലംപാടിയിലെ എം. എ. മർവാൻ 28 എന്നിവർക്കെതിരെ കേസെടുത്തു.
Reactions

Post a Comment

0 Comments