നിത്യാനന്ദ പോളിടെക്നിക്
കെട്ടിടത്തിന് നേരെ കല്ലേറ്. കല്ലേറ് നടത്തുന്നതിൻ്റെസി.സി.ടി.വി ദൃശ്യം ലഭിച്ചു. കല്ലേറിൽ കെട്ടിടത്തിൻ്റെ
ജനാല ചില്ലുകൾ തകർന്നു.
ഇന്നലെ പകൽ ഒരു സംഘം കല്ലേറ് നടത്തുന്നതായാണ് ദൃശ്യത്തിലുള്ളത്. ഇരു ചക്രവാഹനവും ക്യാമറയിൽ പതിഞ്ഞു.
കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് കോമ്പൗണ്ടിന് അകത്തുള്ള സ്വാമി നിത്യാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ കെട്ടിടത്തിന് നേരെയാണ് കല്ലെറിഞ്ഞത്. കെട്ടിടം കുറച്ചു വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. ഇന്നലെ അവധി ദിവസമായിരുന്നു.
മുൻപും കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് സി. സി. ടി. വി ക്യാമറ സ്ഥാപിക്കുകയായിരുന്നു.
0 Comments